അധ്യാപാക വൃത്തിക്ക് മഹത്വം നല്‍കുകയും അതിലൂടെ സ്വന്തം വിദ്യാര്‍ഥിയുടെ ഉള്ളിലേക്ക് വെളിച്ചം പകരുകയും ചെയ്ത എല്ലാ അധ്യാപകര്‍ക്കും ഈ അധ്യാപക ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട വന്ദനം..
പകര്‍ന്നു കിട്ടിയ ചെറിയ വെള്ളിവെളിച്ചത്തിനു നന്ദി പറയേണ്ട നന്മ നിറഞ്ഞ ഒരു പാട് അധ്യാപകരുടെ പേരുകള്‍ ഒന്നോര്‍ത്തെടുക്കാനുള്ള ചെറിയ ശ്രമമാണ് ഞാനിവിടെ നടത്തുന്നത്....
എല്ലാവരെയും പോലെ എന്റെയും ആദ്യ ഗുരുനാഥ എന്റെ ഉമ്മ തന്നെയായിരുന്നു.....ശബ്ദങ്ങളുടെയും അക്ഷരങ്ങളുടെയും വാക്കുകളുടെയും ലോകത്ത് എന്നെ കൈപിടിച്ച് പിച്ചവെപ്പിച്ച സ്നേഹ നിധിയായ ആ ഉമ്മയെ ഞാനാദ്യമായി ഓര്‍ക്കുകയാണ്...ശീര്‍ഷകം പറയുന്നത് പോലെ വാപ്പിച്ചി (ഉപ്പയെ ഞാന്‍ അങ്ങിനെയാണ് വിളിക്കാറ്..)തന്നെയായിരുന്നു എന്റെ രണ്ടാമത്തെ അദ്ധ്യാപകന്‍....,. കണക്കിനോടു എനിക്കുള്ള താല്‍പ്പര്യത്തിനും ആവേശത്തിനും (എന്ജിനീയറിങ്ങിന് ഒപ്പം പഠിച്ചവര്‍ ഒന്ന് കണ്ണടക്കണം.അന്ന് നിങ്ങളുടെ ഒപ്പം കൂടി കണക്ക് കൂട്ടല്‍ തെറ്റി പ്പോയതാണ്..) കാരണം ഉപ്പയായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...അക്ഷരങ്ങള്‍ ഒരുവിധം കൂട്ടി പറയാന്‍ പഠിച്ച കാലം മുതല്‍ ഓരോ ആഴ്ചയും വീട്ടിലേക്കു വരുമ്പോള്‍ കുറച്ചു ഗോലി (എന്റെ നാട്ടിന്‍ പുറത്തു കോട്ടി എന്ന് പറയും, എന്നല്ല അങ്ങിനെ പറഞ്ഞാലേ അറിയൂ..) കൊണ്ടുവരുമായിരുന്നു അദ്ദേഹം.....ഉപ്പ കൊണ്ടുവരുന്ന ഫ്രൂട്സുകളെക്കാള്‍ അടുത്ത സെറ്റ് ഗോലിക്ക് വേണ്ടി കാത്തിരുന്നത് എന്റെ ഓര്‍മ്മയിളിപ്പോഴും ഉണ്ട്....ഇപ്പ്രാവശ്യം എത്ര എണ്ണം കൊണ്ടുവരും, ഇപ്പൊ ഉള്ളതിനോട് പുതിയതും കൂടി കൂട്ടിയാല്‍ എത്രയാവും എന്നെല്ലാം അറിയാനുള്ള ജിക്ഞാസയോടും കൌതുകത്തോടെയുമുള്ള കാത്തിരിപ്പ്.....,...ഒരു പാട് ശിഷ്യഗണങ്ങലുള്ള അദ്ദേഹം എനിക്കും ഹിന്ദി അറിയാവുന്ന ചരിത്രമറിയാവുന്ന രാഷ്ട്രീയമറിയാവുന്ന സര്‍വ്വോപരി മറ്റുള്ളവരെ ഉപദ്രവിക്കാതെ എങ്ങിനെ ജീവിക്കനമെന്നരിയാവുന്ന സമ്പൂര്‍ണ്ണ ഗുരുവായിരുന്നു...
സ്കൂളില്‍ പോകുന്നതിനു ഒരു വര്ഷം മുന്‍പ് തന്നെ മദ്രസ്സയില്‍ ചേര്‍ക്കുന്ന രീതി അന്നുണ്ടായിരുന്നത് കൊണ്ട് ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിച്ചത് മദ്രസ്സയില്‍ നിന്നാണ്....ആദ്യാക്ഷരം കുറിച്ച് തന്ന നരൂക്കില്‍ മുഹമ്മദ് മുസ്ലിയാരെകുറിച്ചോര്‍ക്കാതിരിക്കാന്‍ എനിക്കൊരിക്കലുമാവില്ല...
അലിഫില്‍ തുടങ്ങി അടുത്ത വര്ഷം തന്നെ ഞാനിപ്പോഴും ഏറ്റവും ഇഷ്ടപെടുന്ന എന്റെ വിദ്യാഭ്യാസ ഘട്ടത്തിലേക്ക്, ഗവ യു പി സ്കൂള്‍ പുത്തൂരിന്റെ തിരുമുറ്റത്തേക്ക് കാലെടുത്തു വെച്ചു.. ചെറിയ ചെറിയ കഴിവുകളെ കണ്ടെത്തി എനിക്ക് പ്രോല്‍സാഹനം നല്‍കിയ ജിയുപിയിലെ വാല്‍സല്യ നിധികളായ ഒരുപാട് അധ്യാപിക/ അധ്യാപകന്മാരുണ്ട്...തറയും പറയും കൊണ്ട് തുടങ്ങി തന്ന മേരി ടീച്ചറിലാണ് എന്റെ ഒന്നാം ക്ലാസ് ആരംഭിക്കുന്നത്...രണ്ടാം ക്ലാസ്സില്‍ ശ്രീദേവി ടീച്ചറും മൂന്നാം ക്ലാസ്സില്‍ കുഞ്ഞിക്കണ്ണന്‍ മാഷും കുഞ്ഞുമനസ്സിലേക്ക് വെളിച്ചം പകര്‍ന്നു...കളി ടീച്ചറെ (പി ടി യുടെ ടീച്ചറാണ്...പക്ഷെ ഇപ്പോഴും ശരിക്കും പേര്‍ എനിക്കറിയില്ല..എല്ലാവരും അങ്ങിനെയായിരുന്നു അന്ന് വിളിക്കാറ്..) ഓര്‍ക്കാതെയും പറയാതെയും പുത്തൂര്‍ സ്കൂളില്‍ പഠിച്ച ഒരു കുട്ടിക്കും അവരുടെ വിദ്യാഭ്യാസ ചരിത്രം പറയാന്‍ കഴിയില്ല...പല്ല് തെച്ചോ , കുളിച്ചോ , ഷര്‍ട്ടിന് ബട്ടന്‍സിട്ടോ, ഷര്‍ട്ടിന് ബട്ടന്സുണ്ടോ, അലക്കിയ ഡ്രസ്സാണോ, ഡ്രസ്സില്‍ ചെളി പറ്റിയിട്ടുണ്ടോ..ഇതിലെന്തെങ്കിലുമൊന്നില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്ന് ടീച്ചറുടെ മുന്‍പില്‍ ആരും പെടില്ല...കണ്ടാല്‍ അടി ഉറപ്പു...കുറച്ചു പേടിപ്പിചിട്ടാണെങ്കിലും ഒരുപാട് ചിട്ടകള്‍ അവര് കാരണം പഠിച്ചിട്ടുണ്ട്....യുപി സ്കൂളിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ടീച്ചര്‍ നാലാം ക്ലാസ്സിലെ എന്റെ ക്ലാസ്സ് ടീച്ചറും കണക്ക് ടീച്ചരുമായിരുന്ന തങ്കമ്മ ടീച്ചറായിരുന്നു....ഉമ്മയോട് പിണങ്ങി വന്ന ദിവസമാനെങ്കില്‍ അത് വരെ ടീച്ചര്‍ക്ക് മനസ്സിലാവുമായിരുന്നു....ഞാന്‍ ഈ എളിയ നിലയിലെങ്കിലും എത്താന്‍ കാരണം എന്റെ വിദ്യാര്‍ഥി ജീവിതത്തിലുടനീളം എനിക്ക് കിട്ടിയ ടീച്ചര്‍സ് കെയറും (കയ്യിലിരിപ്പ് കൊണ്ട് കോളേജ് ലൈഫില്‍ ആ അനുഗ്രഹ വര്‍ഷത്തിനു കുറച്ചു ഇടചോര്‍ച്ച വന്നിരുന്നു എന്നത് സത്യമാണെങ്കില്‍ കൂടി..) ആ കെയറിലൂടെ അറിയാതെ എന്നില്‍ വന്നു ചേര്‍ന്ന ചില നറുങ്ങുവെട്ടങ്ങളുമാണ്...അഞ്ചാം ക്ലാസ്സോട് കൂടി തങ്കമ്മ ടീച്ചര്‍ ക്ലാസ്സെടുക്കാറില്ലായിരുന്നെന്കിലും ആ സ്കൂളില്‍ നിന്ന് വിട്ടു പോരുന്നത് വരെ ആ വാല്‍സല്യം നല്കിപോന്നിരുന്നു...അഞ്ചാം ക്ലാസ്സ് മുതല്‍ കണക്ക് മല്‍സരത്തിനു സ്കൂളിന്റെ പ്രതിനിധിയായി സ്കൂളിന്റെ പുറത്തു ഞാന്‍ പോയപ്പോഴെല്ലാം അവസാന നിമിഷം വരെ സൂത്രങ്ങളും സമവാക്യങ്ങളും പറഞ്ഞു തന്നു ടീച്ചര്‍ തന്നെയായിരുന്നു എന്റെ കൂടെ വന്നിരുന്നത്....നാരായണന്‍ കുട്ടി മാഷിന്റെയും ദിവാകരന്‍ മാഷിന്റെയും കണക്ക് പടിപ്പിക്കല്‍ മാസ്മരികമായാണ് എനിക്ക് തോന്നിയിരുന്നത്..എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും ഈ അധ്യാപകരെ കുറച്ചു പേടിയായിരുന്നു എന്ന് മാത്രം....കണക്കെന്നു കേട്ടാല്‍ ഓടി മറയുന്ന വിധ്യാര്തികളെ കണക്ക് പഠിപ്പിക്കാന്‍ ഒരുപായമെന്നോണം ഒരുപക്ഷെ അവര്‍ വെറുതെ ഒരു ഗൌരവം മുഖത്ത് കാണിച്ചിരുന്നതാവാം..അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ദിവാകരന്മാഷിനു എന്റെ ആദരാക്ഞലികള്‍..,.ഇംഗ്ലിഷിന്റെ ആദ്യപാടങ്ങള്‍ പകര്‍ന്നു നല്‍കിയ വളരെ സൌമ്യരായ മുഹമ്മദ് മാഷിനെയും രാധാകൃഷ്ണന്‍ മാഷിനെയും സര്‍ക്കസും പോരാട്ടവുമെന്ന ആകര്‍ഷകമായ പുസ്തകം പഠിപ്പിച്ച കോയാലി മാഷിനെയും ഈ കാലഘട്ടത്തില്‍ തന്നെ വ്യക്തിത്വത്തെ വല്ലാതെ സ്വാധീനിച്ചു കടന്നു പോയ സലിം ഉസ്താദിനെയും രാജു മാഷിനെയും നന്ദിയോടെ ഓര്‍ക്കുന്നു.....
ഇനി സേക്രഡ് ഹാര്ട്ടിന്റെ തിരുമുറ്റത്തെ മഞ്ചാടി പെറുക്കി നടന്ന ഞാന്‍ എന്ന ചെറിയ മനസ്സിനെ വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥതലങ്ങളുടെ കവാടത്തിലേക്ക് കൈപിടിച്ച് നടത്തിയ കുറെയേറെ ഗുരുനാഥരുടെ ഓര്‍മ്മകളില്‍ കൂടി കടന്നു പോവുന്ന ഹൈ സ്കൂള്‍-- - ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാലഘട്ടമാണ്.....ഇപ്പോള്‍ ആ തിരുമുറ്റം കയ്യടക്കിയ പുല്ത്തകിടിയും ഇരുവശത്തു കൂടെയുള്ള പാതയും പണ്ട് ഓര്ക്കു മ്പോള്‍ ഇപ്പോഴും മനസ്സിന് നൈര്‍മ്മാല്ല്യം തോന്നുന്ന കാഴ്ചയായിരുന്നു.വിശാലമായ മുറ്റത്തെ രണ്ടായി മുറിച്ചു കടന്നു പോവുന്ന പടികളോട് കൂടിയ പാതക്കിരുവശവും സുന്ദരമായ രണ്ടു പൂന്തോട്ടങ്ങളും വരിവരിയായി പന്തലിച്ചു നിന്നിരുന്ന വലിയ മഞ്ചാടി മരങ്ങളുമായിരുന്നു...പള്ളിക്കൂടത്തിലെ ഗുരുവര്യരുടെ മുഴുവന്‍ നന്മയും പ്രതിനിധീകരിക്കുന്നതായിരുന്നു തണല്‍ നിറഞ്ഞ ആ അന്തരീക്ഷം...യുപി വരെ പഠിച്ചതില്‍ നിന്നും വ്യതസ്തമായിരുന്നു കെട്ടിലും മട്ടിലും ഭാവത്തിലും കാഴ്ച്ചയിലുമെല്ലാമിവിടം...
ഇവിടെന്നു അക്ഷരക്കൂട്ടങ്ങള്‍ പെറുക്കിയെടുത്തു തുടങ്ങുന്നത് എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറായിരുന്ന സിസിലി സിസ്റ്റരില്‍ നിന്നാണ്...എനിക്കതു വരെ പരിജയമില്ലാത്ത വേഷത്തിലുള്ള ടീച്ചര്‍..സന്മാര്‍ഗവും വേദ പാടവും പഠിപ്പിക്കുന്ന സ്കൂള്‍..എന്തെങ്കിലും ചെറിയ വിശേഷങ്ങള്‍ സ്കൂളില്‍ ഉണ്ടായാല്‍ പോലും അതിനെ കെയര്‍ ചെയ്തു സ്കൂളില്‍ വരുന്ന റവ ഫാതര്‍ ആന്റണി കൊഴുവനാലച്ചന്‍...എല്ലാം എനിക്കും ശരിക്ക് അപരിചിതമായ കാഴ്ചകളായിരുന്നു... പക്ഷെ അഞ്ചു വര്‍ഷത്തെ സേക്രഡ് ഹാര്ട്ടിലെ ജീവിതം പിന്നീട് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു..അത്രമാത്രം ആ കാലം നൈര്‍മ്മല്ല്യമാക്കിയത് സ്കൂള്‍ ലൈഫില്‍ ഉണ്ടായ സൌഹൃദത്തെക്കാലും പ്രണയത്തേക്കാളും എനിക്ക് എന്റെ അധ്യാപകരില്‍ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവുമായിരുന്നു. പ്രത്യേകിച്ച് സിസിലി സിസ്റ്ററില്‍ നിന്നും റീന സിസ്റ്ററില്‍ നിന്നും...രക്ഷാകര്‍തൃ മീറ്റിങ്ങുകളില്‍ എന്‍റെ പഠന മികവിനെ എല്ലാ അധ്യാപകരും തരക്കേടില്ലാതെ അഭിനന്ദിക്കുമ്പോള്‍ (ഹൈ സ്കൂളില്‍ എന്റെ ഒപ്പം പടിച്ചവര്‍ക്കറിയാം ഈ രണ്ടു സിസ്റ്റര്‍മാരും എന്നോട് കാട്ടിയ സ്നേഹവും വാത്സല്യവും കൂടാതെ പത്താം ക്ലാസ്സ് വരെ ഞാന്‍ നല്ല ബുധിമാനായിരുന്നു എന്നാ കാര്യവും...:)..) തിളങ്ങുന്ന ഉമ്മയുടെ മുഖം സിസിലി സിസ്റ്ററിന്റെയും റീന സിസ്റ്റവും ഞാന്‍ റിന്റെയും സ്നേഹ വാത്സല്യങ്ങള്‍ കാണുമ്പോള്‍ ചെറുതായി വാടുന്നുണ്ടോ എന്ന് തോന്നിയപ്പോഴാണ് ഉമ്മ എന്നോട് എടാ എന്നെക്കാള്‍ ഇഷ്ടം നിന്നോട് ഇവര്‍ക്കാണോ എന്ന് ചോദിക്കുന്നത്...പി ടി ജോര്‍ജ് സാറിനെ ഓര്‍ക്കാതെ ഈ സ്കൂളിന് പോലും അതിന്റെ ചരിത്രം മുഴുമിപ്പിക്കാനാവില്ല...ഏറ്റവും നല്ല ഒരധ്യാപകന് ഏറ്റവും നല്ല ഹെഡ് മാസ്റ്ററും പ്രിന്സിപ്പാളുമാവാം എന്നതിന്റെ നേര്‍ ചിത്രമായിരുന്നു അദ്ദേഹം..എന്‍ജിനീയര്‍ ആകാനായിരുന്നു പണ്ടേ ആഗ്രഹാമെന്കിലും അദ്ധേഹത്തിന്റെ കെമിസ്ട്രി ക്ലാസ്സില്‍ ആകൃഷ്ടനായി ഒരു വേള കെമിസ്ട്രിയുമായി മുന്നോട്ടു പോയാലോ എന്ന് പോലും ഞാന്‍ ആലോചിച്ചു പോയിട്ടുണ്ട്. .
കോളേജ് ലൈഫിലെ അധ്യാപക സ്വാധീനത്തെകുറിച്ച് ഓര്‍ക്കുന്നതിനു മുന്‍പ് എന്റെ &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജ് ലൈഫിലെ അധ്യാപക സ്വാധീനത്തെകുറിച്ച് ഓര്‍ക്കുന്നതിനു മുന്‍പ് എന്റെ &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
" Everybody comes to your life for a reason.....
someone to learn something from you and some to teach something.."
ഈ മരുഭുയിലെ മണല്‍ തരികള്‍ പോലും അനുനിമിഷം എന്നെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു..... ജീവിതത്തിലൂടെ കടന്നു പോവുന്ന ഓരോ സൃഷ്ട്ടികളും എന്തെങ്കിലുമൊരറിവ് പകര്‍ന്നു തരാതെ പോകുന്നില്ല എന്നത് തിരിച്ചറിയാതെ പോവുന്ന സത്യമാണ്...പണ്ട് കവി പാടിയ പോലെ...
ആരെല്ലെന്‍ ഗുരു നാഥ
ആരെല്ലെന്‍ ഗുരു നാഥ
റാരെല്ലെന്‍ ഗുരുനാഥര്‍
പാരിതിലെല്ലാമെന്നെ
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ
No comments:
Post a Comment