പുറത്തു മഴ തകര്‍ത്തു പെയ്യുന്നു
അകത്തു ഞാന്‍ ഒറ്റക്കിരിക്കുന്നു
തല പുകക്കുന്നു ഞാന്‍
എന്തു കൊണ്ടീ മഴ
തനുപ്പിക്കുന്നില്ലെന് ഹൃത്തിനെ
ഇരുട്ടില്‍ പരതുന്നു ഞാന്‍ ഹേതു
അടക്കിപ്പിടിച്ച തേങ്ങല്‍ പുറത്തേക്കൊഴുക്കാത്തതോ
അതോ ആനയോളമാശിച്ചപരനായതോ
കഴിയില്ലെനിക്കാ ഹേതു പരിഹാരം
കൈ മലര്‍ത്തുന്നു കൂട്ടങ്ങള്‍
കൈത്താങ്ങു നല്‍കാതെ
വഴി കണ്ടു ഞാനന്ത്യം
മനം
മഴയില്‍ അലിഞ്ഞു ഞാന്‍....
ഹൃത്തിന് തടം തണുത്തു
തണുപ്പിലലിഞ്ഞു ഞാന്‍....